താനൂർ ബസ് അപകടം: ഡ്രൈവർ കീഴടങ്ങി

single-img
3 September 2013

താനൂരില്‍ അപകടത്തിന് ഇടയാക്കിയ ബസിന്റെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. തിരൂര്‍ മംഗലം സ്വദേശി ഫൈസലാണ് ഇന്ന് രാവിലെ തിരൂര്‍ ഡിവൈഎസ്പിക്ക് മുന്‍പില്‍ കീഴടങ്ങിയത്. ഫൈസലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാൾ രാവിലെ തിരൂർ ഡിവൈ.എസ്.‌പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.

മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണെന്ന വാർത്തകൾക്കിടെയാണ് അപ്രതീക്ഷിതമായി ഇയാൾ കീഴടങ്ങിയത്.

വെള്ളിയാഴ്ച വൈകീട്ട് സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാല് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം ബന്ധുക്കളായ എട്ടു പേരാണ് മരിച്ചത്. മുക്കോല അങ്ങാടിക്കടുത്ത് പരിയാപുരം വില്ലേജ് ഓഫീസിനു മുന്നിലായിരുന്നു അപകടം.