ചര്‍ച്ചകള്‍ക്കായി സുധീരനെ രാഹുല്‍ ഗാന്ധി വീണ്ടും ഡല്‍ഹിയ്‌ക്ക്‌ വിളിപ്പിച്ചു

single-img
3 September 2013

vbk-sudheeran_809394fവി എം സുധീരനെ രാഹുല്‍ഗാന്ധി വീണ്ടും ഡല്‍ഹിക്ക് വിളിപ്പിച്ചു. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു വേണ്ടിയാണ് വിളിച്ചത്. കേരളത്തില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ ശേഷം രണ്ടാം തവണയാണ് സുധീരനെ രാഹുല്‍ ഗാന്ധി ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് വിളിപ്പിക്കുന്നത്.

സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരിക്കുന്ന സംഘടനാ പ്രശ്‌നങ്ങള്‍ വളരെ ഗുരുതരമെന്നാണ്‌ സുധീരന്‍ കഴിഞ്ഞ തവണ ഹൈക്കമാന്റിനെ അറിയിച്ചത്‌. ഹൈക്കമാന്റ്‌ ഇടപെടല്‍ അനിവാര്യമെന്നും ഇല്ലെങ്കില്‍ അടുത്ത പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സുധീരനടക്കമുള്ള നേതാക്കള്‍ നല്‍കിയ മുന്നറിയിപ്പ്‌ രാഹുല്‍ ഗൗരവത്തോടെയാണ്‌ എടുക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ തേടി കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പടെ ആശയം വിനിമയം നടത്തുന്നത്‌.​