കല്‍ക്കരിപ്പാടം ഫയലുകള്‍ കണ്ടെത്തി നല്‍കുമെന്ന് പ്രധാനമന്ത്രി

single-img
3 September 2013

ManmohanSingh.jpg67കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകളെ ചൊല്ലി പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് ബഹളം വച്ച പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തി. എന്നാല്‍ ഫയലുകള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രതികരിച്ചു.

കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉടന്‍ കണ്ടെത്തി സി ബി ഐയ്ക്ക് കൈമാറുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യസഭയെ അറിയിച്ചു. ചില രേഖകള്‍ കാണാതായിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി സംഭവത്തില്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.