സച്ചിന്റെ വിരമിക്കൽ ടെസ്റ്റ് മുംബൈയില്‍?

single-img
2 September 2013

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഇരുനൂറാമത്തെ ടെസ്റ്റും വിരമിക്കലും ഇന്ത്യയില്‍ തന്നെയാവാന്‍ സാധ്യത. നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് സീരിസിനായി വെസ്റ്റിന്‍ഡീസ് ടീമിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ബിസിസിഐ തീരുമാനിച്ചു.ഇരുന്നൂറാം ടെസ്‌റ്റോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് ബോര്‍ഡിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവസാന ടെസ്റ്റ് മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലാകുമെന്ന് സൂചന. ഇന്ത്യന്‍ പര്യടനത്തിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതം മൂളിയതായി ബി സി സി ഐ ഇടക്കാല സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.