വിലക്കയറ്റം:മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു

single-img
2 September 2013

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ്‌ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിരിക്കുന്നത്‌. വകുപ്പധ്യക്ഷന്മാരും മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. സര്‍ക്കാരിതു വരെ നടപ്പാക്കാന്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ണമാണോ കൂടുതല്‍ വിപണി ഇടപെടലുകള്‍ ആവശ്യമുണ്ടോ എന്നിവയും ചര്‍ച്ചയിലുള്‍പ്പെടും. ഓണം സംബന്ധിച്ച് കൂടുതല്‍ ഔട്ട്ലെറ്റുകള്‍ ആവശ്യമാണോ എന്നിവയും ചര്‍ച്ച ചെയ്യും.