മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നു; നായകന്‍ മോഹന്‍ലാല്‍

single-img
2 September 2013

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്ര ത്തില്‍ മോഹന്‍ലാലിന്റെ നായിക യായി മഞ്ജു വാര്യര്‍ സിനിമ യിലേക്ക് തിരിച്ചെത്തുന്നത്.നവംബറിലോ ഡിസംബറിലോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ സിനിമയ്ക്കായി മഞ്ജു വാര്യര്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. പരസ്യ ചിത്രത്തില്‍ അഭിനയിച്ച് മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. നൃത്തത്തിലൂടെ പൊതുവേദിയിലേയ്ക്ക് തിരിച്ചെത്തിയ മഞ്ജു അമിതാഭ് ബച്ചനൊപ്പം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു.

manju

httpv://www.youtube.com/watch?v=ulXNNfuS9ow