ഭക്ഷ്യസുരക്ഷാ ബില്‍ ഇന്നു രാജ്യസഭയില്‍

single-img
2 September 2013

ഭക്ഷ്യസുരക്ഷാ ബില്‍ ഇന്നു രാജ്യസഭയില്‍. ലോക്‌സഭ കഴിഞ്ഞ 26-നു ബില്‍ പാസാക്കിയിരുന്നു.ഭക്ഷ്യസുരക്ഷാ ബില്ലും ഭൂമി ഏറ്റെടുക്കല്‍ നിയമവും രാജ്യസഭയില്‍ പാസാക്കുന്നതിന് കുടുതല്‍ സമയം വേണമെന്നതിനാലാണ് സമ്മേളനം നീട്ടാന്‍ ആലോചിക്കുന്നത് കഴിഞ്ഞ മാസം 5ന് തുടങ്ങിയ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം 30 വരെയാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് ഈ മാസം 6 വരെ നീട്ടി. രാജ്യസഭ കൂടി ബില്‍ പാസാക്കുന്നതോടെ ഭക്ഷ്യ സുരക്ഷാ നിയമം നിലവില്‍ വരും.

സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിപക്ഷത്തിന്‍റെ സഹകരണമില്ലാതെ ബില്ലുകള്‍ പാസാക്കാന്‍ കഴിയില്ല. പ്രതിപക്ഷം ബഹളമുണ്ടാക്കിയില്‍ പാസാകില്ല. അവരുമായി സമവായമുണ്ടാക്കി ഈ സമ്മേളനത്തില്‍ തന്നെ പ്രധാനബില്ലുകള്‍ പാസാക്കാനാണ് ആലോചന.