പരിക്രമയാത്ര തുടരുകയാണെന്നു വിഎച്ച്പി • ഇ വാർത്ത | evartha
National

പരിക്രമയാത്ര തുടരുകയാണെന്നു വിഎച്ച്പി

Parikramaഅയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഓഗസ്റ്റ് 25ന് ആരംഭിച്ച 82-കോസി പരിക്രമയാത്ര ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിലക്കിനെത്തുടര്‍ന്നും നടന്നുവരുന്നതായി വിഎച്ച്പി ജനറല്‍ സെക്രട്ടറി ചംപത് റായി. സന്യാസിമാരടങ്ങിയസംഘം മുന്‍നിശ്ചയിച്ച പ്രകാരം ഇന്നലെ രാവിലെ ഗോസായിഗഞ്ചില്‍ എത്തിച്ചേര്‍ന്നു. പരിക്രമയാത്ര കടന്നുപോകുന്ന അഞ്ചു ജില്ലകളിലായി 5000 പോലീസുകാരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിന്യസിച്ചത്. പരിക്രമയാത്രയില്‍ പങ്കെടുക്കാനിരുന്ന 2600 വിഎച്ച്പി പ്രവര്‍ത്തരും സന്യാസിമാരും 25നു കരുതല്‍ തടങ്കലിലായി. എന്നാല്‍, 24 മണിക്കൂറിനുശേഷം തടങ്കലില്‍ വയ്ക്കാന്‍ പാടില്ലെന്ന അലാഹാബാദ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം ഇവരെ വിട്ടയയ്ച്ചു. ലക്‌നോ ജയിലില്‍നിന്ന് മോചിതരായ സന്യാസിമാരും ഇന്നലെ അയോധ്യയിലെത്തിയതായി ചംപത് റായി കൂട്ടിച്ചേര്‍ത്തു.