ലൈംഗിക വിവാദം: കിം ജോങ് ഉന്നിന്റെ മുന്‍ കാമുകി അടക്കമുള്ളവരെ വെടിവച്ചു കൊന്നു

single-img
30 August 2013

kim-jong-un_2655850bഉത്തര കൊറിയയില്‍ നിലവിലുള്ള ലൈംഗിക പ്രദര്‍ശന നിയമം മറികടന്നതിന് ഭരണാധികാരി കിം ജോങ്- ഉനിന്റെ പൂര്‍വ കാമുകി അടക്കമുള്ളവരെ ഫയറിംഗ് സ്‌ക്വാഡ് വെടിവച്ചു കൊലപ്പെടുത്തി. അറസ്റ്റ് ചെയ്തതിനു മൂന്നാം പക്കമാണ് കുടുംബാംഗങ്ങള്‍ക്കു മുന്നില്‍വച്ച് കിം ജോങ്- ഉന്നിന്റെ മുന്‍ കാമുകിയായ ഹയോണ്‍ സോങ്-വോള്‍ അടക്കമുള്ള ഡസന്‍ കണക്കിനു പേരെ നിയമലംഘനത്തിന്റെ പേരില്‍ വെടിവച്ചു കൊലപ്പെടുത്തിയത്. സ്വന്തം ലൈംഗിക കേളികള്‍ ചിത്രീകരിച്ച് അതിന്റെ ടേപ്പുകള്‍ വിറ്റതിനാണ് ഹയോണ്‍ അടക്കം ഒരു ഡസണോളം നര്‍ത്തകരെ പേരെ മെഷീന്‍ ഗണ്‍ ഉപയോഗിച്ചു വെടിവച്ചു കൊന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ കുടുംബാംഗങ്ങളെ ഉത്തര കൊറിയന്‍ നിയമപ്രകാരം ജയിലിലേക്ക് അയക്കുമെന്നും ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.