വടക്കന്‍ ഇറാക്കിലെ സുന്നിമേഖലകളെ ലക്ഷ്യമാക്കി നടത്തിയ വിവിധ ആക്രമണങ്ങളില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ബാഗ്ദാദിലെ ഒരു പച്ചക്കറി മാര്‍ക്കറ്റിനു സമീപം ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 16 മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ സാദിയക്കു സമീപം തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ടുണ്ട്. കിഴക്കന്‍ ബാഗ്ദാദില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ രണ്ടു പേരും കൊല്ലപ്പെട്ടു. മൊസുളിലെ പ്രാദേശിക ആശുപത്രിക്കു മുന്നില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേരും കൊല്ലപ്പെട്ടു.
World
വ്യത്യസ്ത ആക്രമണങ്ങളില്‍ ഇറാക്കില്‍ 23 മരണം
