ഇന്ത്യയുടെ പ്രഥമ സൈനിക ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

single-img
30 August 2013

GSAT7_launched_295ഇന്ത്യയുടെ പ്രഥമ സൈനിക ഉപഗ്രഹം ജിസാറ്റ്-7 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൗ സ്‌പേസ് പോര്‍ട്ടില്‍ നിന്നും വെള്ളിയാഴ്ചയായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ നേവിയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുമെന്ന് കരുതുന്ന ഉപഗ്രഹം സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു വിക്ഷേപണം. 185 കോടിരൂപ ചെലവഴിച്ചാണ് ജിസാറ്റിന്റെ നിര്‍മിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 34 മിനിറ്റു യാത്രക്കു ശേഷം ഉപഗ്രഹം ഭ്രമണപദത്തില്‍ വിജയകരമായി എത്തിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച നാവിക ഓപ്പറേഷനുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണത്തെ രാജ്യം ആകാംക്ഷയോടെയാണ് വീക്ഷിച്ചത്.