ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റില്‍

single-img
29 August 2013

Yasinഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാക്കന്മാരില്‍ ഒരാളായ യാസിന്‍ ഭട്കല്‍ അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ഗൊരഖ്പൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ എട്ടു വര്‍ഷമായി രാജ്യത്തുടനീളം നടന്ന നിരവധി തീവ്രവാദ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചയാളാണ് യാസിന്‍ ഭട്കല്‍.  ദേശീയ അന്വേഷണ ഏജന്‍സിയും ഡല്‍ഹി, കര്‍ണാടക പോലീസും ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. യാസിനെ പിടികൂടിയതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. ഭട്കലിന്റെ അറസ്റ്റ് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സ്ഥിരീകരിച്ചു. ബിഹാര്‍ പോലീസിന്റെ കസ്റ്റഡിയിലാണ് ഇയാളെന്ന് അദ്ദേഹം അറിയിച്ചു. ഭട്കലിനെ ഡല്‍ഹിയിലേക്കു കൊണ്ടുവന്നുവെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. കഴിഞ്ഞയാഴ്ച അറസ്റ്റിലായ ലഷ്‌കര്‍ ഭീകരന്‍ അബ്ദുള്‍ കരിം തുണ്ടയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യാസിന്‍ ഭട്കലിനെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.