അഭിമാനം കളയാതെ മുഖ്യമന്ത്രിക്കസേര ഉപേക്ഷിച്ച നേതാവാണ് ആര്‍. ശങ്കറെന്നു വി.എം. സുധീരന്‍; ലക്ഷ്യം ഉമ്മന്‍ചാണ്ടി

single-img
29 August 2013

vbk-sudheeran_809394fഅധികാരത്തിനു വേണ്ടി അഭിമാനം കളയാതെ കുനിയാത്ത ശിരസുമായി മുഖ്യമന്ത്രി ക്കസേര ഉപേക്ഷിച്ച നേതാവാണ് ആര്‍.ശങ്കറെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പൂര്‍ണകായ പ്രതിമാ പ്രയാണത്തിനു ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സലീംരാജിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ചത് യാഥൃശ്ചികമായിട്ടായിരുന്നില്ലെന്ന സൂചനയാണ് അദ്ദേഹം ഈ പ്രസ്ഥാവനയിലൂടെ തന്നിരിക്കുന്നത്. അധികാരത്തിനു വേണ്ടി അപമാനം സഹിക്കാത്ത ആര്‍.ശങ്കറിന്റെ മാതൃക രാഷ്ട്രീയക്കാര്‍ പിന്തുടരണം. കേരളത്തിലെ സാമൂഹിക-സാമ്പത്തിക-കാര്‍ഷിക-വിദ്യാഭ്യാസ പുരോഗതിക്കായി പ്രയത്‌നിച്ച കഴിവുറ്റ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരെയെല്ലാം അദ്ദേഹം നിലയ്ക്ക് നിര്‍ത്തിയെന്നും വി.എം. സുധീരന്‍ പറഞ്ഞു. ചേര്‍ത്തല മുനിസിപ്പല്‍ മൈതാനിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സി.കെ ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സി.കെ ജയപ്രകാശ്, അഡ്വ.ജോണ്‍സണ്‍ എബ്രഹാം, ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. എം.ലിജുതുടങ്ങിയവര്‍ സംസാരിച്ചു.