രൂപ വീണ്ടും താഴോട്ട്

single-img
29 August 2013

fallin-rupeeഒരു ദിവസത്തെ നേട്ടത്തിന് ശേഷം രൂപ വീണ്ടും താഴേയ്ക്ക് പോയി. വെള്ളിയാഴ്ച രൂപ ഇടിവോടെയാണ് തുടങ്ങിയിരിക്കുന്നത്. 67.40 എന്ന നിരക്കിലാണ് ഡോളറിനെതിരേ രൂപയുടെ വിനിമയം നടക്കുന്നത്. പതിനഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടം (3.27 ശതമാനം ഉയര്‍ച്ച) വ്യാഴാഴ്ച രൂപയ്ക്കുണ്ടായതിന് ശേഷമാണ് ഇന്ന് തകര്‍ച്ച നേരിടുന്നത്. 66.55 എന്ന വിനിമയ നിരക്കിലേക്ക് വ്യാഴാഴ്ച രൂപയെത്തിയിരുന്നു.