ഓണത്തിനു ശേഷം ഹോട്ടലുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും

single-img
29 August 2013

hotelഅവശ്യസാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ ഹോട്ടലുകള്‍ ഓണത്തിനു ശേഷം അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിലവര്‍ധനമൂലം ഹോട്ടല്‍ വ്യവസായം പ്രതിസന്ധി നേരിടുകയാണ്. ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവയുള്‍പ്പെടെയുള്ള പച്ചക്കറികളുടെ വിലവര്‍ധനയ്ക്കു പുറമേ ചിക്കന്റെ അടിസ്ഥാനവില കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനവും ഹോട്ടല്‍ വ്യവസായത്തിനു തിരിച്ചടിയാണ്. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടാകുമെന്നു കരുതിയാണ് ഓണത്തിനു മുമ്പു നടത്താന്‍ നിശ്ചയിച്ചിരുന്ന സമരത്തില്‍നിന്നു പിന്മാറിയത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ തലത്തില്‍ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചു.