കാഴ്ച പോയ സംഭവംത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

single-img
29 August 2013

eyes-wallpapers-11കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് പേരുടെ കാഴ്ച പോയ സംഭവത്തിലാണ് പരിശോധന. ഡെപ്യൂട്ടി ഡിഎംഒ ബിന്ദു തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയത്. ആശുപത്രി വാര്‍ഡ്, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവടങ്ങളിലും സംഘം പരിശോധന നടത്തി. സംഘം ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. ബുധനാഴ്ചയാണ് തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. പഴഞ്ഞി വടാണിപറമ്പത്ത് വീട്ടില്‍ ചാത്തുക്കുട്ടിയുടെ മകന്‍ കുട്ടപ്പന്‍ (75), പഴഞ്ഞി പുതുരുത്തി അയിനൂര്‍ ലക്ഷംവീട്ടില്‍ ബാലന്‍ (50), കുന്നംകുളം ആര്‍ത്താറ്റ് കരിയുള്ളേരി വീട്ടില്‍ രാജന്‍ (51), ഗുരുവായൂര്‍ പനയ്ക്കല്‍ വീട്ടില്‍ വിജയലക്ഷ്മി (54) എന്നിവരുടെ ഒരു കണ്ണിന്റെ കാഴ്ചയാണു പൂര്‍ണമായും നഷ്ടപ്പെട്ടത്. സംഭവം വിവാദമായതിനെത്തുടര്‍ന്നു ജില്ലാ മെഡിക്കല്‍ ഓഫീസറോടും കളക്ടറോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.