ഏഷ്യ കപ്പ് ഹോക്കി സെമിയില്‍ ഇന്ത്യ- മലേഷ്യ, കൊറിയ- പാക്കിസ്ഥാന്‍

single-img
29 August 2013

M_Id_413140_Hockeyഏഷ്യ ഹോക്കിയില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. ബംഗ്ലാദേശിന്റെ വല യില്‍ ഒന്‍പതു തവണ പന്തെത്തിച്ചാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. എതിര്‍ ടീമിനാകട്ടെ ഒരു ഗോളാണു നേടാനായത്. നേരത്തെതന്നെ സെമിയില്‍ കടന്ന ഇന്ത്യക്ക് ഈ മത്സരം പരിശീലനം മാത്രമായിരുന്നു. ഇന്ത്യക്കുവേണ്ടി രുപിന്ദര്‍പാല്‍ സിംഗ്, വി.ആര്‍. രഘുനാഥ് എന്നിവര്‍ ഹാട്രിക് ഗോളുകള്‍ നേടി. സെമിയില്‍ മലേഷ്യയാണ് എതിരാളികള്‍. രുപീന്ദര്‍പാല്‍ നാലു ഗോളുകളാണ് ബംഗ്ലദേശിന്റെ വലയിലെത്തിച്ചത്. നിഥിന്‍ തിമ്മയ്യ, മന്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ മറ്റ് ഗോള്‍ വേട്ടക്കാര്‍. നായകന്‍ ചയ്യന്റെ വകയായിരുന്നു ബംഗ്ലാദേശിന്റെ ആശ്വാസ ഗോള്‍. രണ്ടാം സെമിയില്‍ പാക്കിസ്ഥാന്‍, ദക്ഷിണകൊറിയയെ നേരിടും.