ഇംഗ്ലീഷ് ടീം അംഗങ്ങള്‍ മാപ്പു പറഞ്ഞു

single-img
29 August 2013

England-Ashes-drinking-on-Oval-pitch-2224183ആഷസ് പരമ്പര വിജയത്തിനുശേഷം പിച്ചില്‍ മൂത്രമൊഴിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ മാപ്പു പറഞ്ഞു. ആഷസ് പരമ്പരയില്‍ ഓവലില്‍ നടന്ന അവസാന മത്സരത്തിലാണ് ഇംഗ്ലീഷ് താരങ്ങളില്‍നിന്ന് മോശമായ പ്രവൃത്തി ഉണ്ടായത്. തങ്ങളില്‍നിന്ന് എന്തെങ്കിലും മോശം പ്രവൃത്തി ഉണ്ടായിട്ടുണെ്ടങ്കില്‍ ക്ഷമിക്കണമെന്നാണ് ടീം അംഗങ്ങള്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെല്‍ഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റിലാണ് കളിക്കാരുടെ പ്രസ്താവന. ഒരു ടീം എന്ന നിലയില്‍ തങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്നും ക്രിക്കറ്റിലെ എല്ലാ ഘടകങ്ങളെയും പ്രത്യേകിച്ച് എതിര്‍ ടീമിനെയും കളിച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളെയും പിച്ചിനെയും ബഹുമാനിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, പിച്ചില്‍ ചില മോശമായ പ്രവൃത്തി ചെയ്തതായി അംഗീകരിക്കുന്നതായും അവര്‍ കുറിക്കുന്നു. മത്സരം കഴിഞ്ഞശേഷം ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന ചില ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരാണ് ഇംഗ്ലീഷ് ടീം അംഗങ്ങളുടെ പിച്ചിലെ മൂത്രമൊഴിക്കല്‍ സംഭവം പുറത്തുവിട്ടത്.