അറബിക്കല്യാണം സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരമെന്നു സിയസ്‌കോ

single-img
29 August 2013

Keralamuslimarabmarriage295x200_k3മുസ്‌ലിം പെണ്‍കുട്ടികള്‍ക്കു പതിനാറാം വയസില്‍ വിവാഹമാകാമെന്ന സര്‍ക്കുലര്‍ അനുസരിച്ചാണു യുഎഇ പൗരനുമായി യത്തിംഖാനയിലെ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നു സിയസ്‌കോ ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായിലും മറ്റു ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവാഹം വിവാദമാവുകയും മൂന്നു പേര്‍ അറസ്റ്റിലാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു സിയസ്‌കോ ഭാരവാഹികളുടെ വിശദീകരണം. സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ചു സംസ്ഥാനത്തു നിരവധി വിവാഹങ്ങള്‍ നടന്നിട്ടുണ്ടാവാമെന്നും ഇവര്‍ പറയുന്നു. കേരള ജം ഇയ്യത്തുല്‍ ഉലമ മര്‍ക്കസുദഅവ പ്രതിനിധിയുടെ കാര്‍മികത്വത്തിലാണു നിക്കാഹ് നടത്തിയത്. ജൂണ്‍ 25ന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണെ്ടന്നും ഇവര്‍ സമ്മതിക്കുന്നു. എന്നാല്‍, പൂര്‍ണമായും അന്വേഷണം നടത്താത്തതില്‍ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണെ്ടന്നു ഭാരവാഹികള്‍ സമ്മതിച്ചു.