സിറിയ: സൈനിക നടപടി ഉടനെന്ന് റിപ്പോര്‍ട്ട്

single-img
28 August 2013

navy-550x392സിറിയയ്‌ക്കെതിരേ യുഎസ്, ബ്രിട്ടീഷ് സൈനിക നടപടി ആസന്നമെന്നു റിപ്പോര്‍ട്ട്. യുഎന്‍ രക്ഷാസമിതിയുടെ അനുമതി കാക്കാതെ ആക്രമണം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ യുഎസ് പൂര്‍ത്തിയാക്കി. ആക്രമണത്തിന് പ്രസിഡന്റ് ബറാക് ഒബാമയുടെ ഉത്തരവുമാത്രമേ ഇനി വേണ്ടൂ എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ വ്യക്തമാക്കി. സൈനിക നീക്കത്തിന് അനുമതി ലഭിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി പ്രമേയം പാസാക്കാനുള്ള ഒരുക്കങ്ങള്‍ ബ്രിട്ടനിലും ആരംഭിച്ചു. നേരിട്ട് പട്ടാളത്തെ ഇറക്കുന്നതിനു പകരം മിസൈല്‍ ആക്രമണമാണു യുഎസ് പരിഗണിക്കുന്നത്. മെഡിറ്ററേനിയനിലേക്ക് യുഎസ് അയച്ചിരിക്കുന്ന നാലു പടക്കപ്പലുകളില്‍നിന്ന് ടോമഹോക് ക്രൂയി സ് മിസൈലുകള്‍ ഉപയോഗിച്ച് നാളെ ആക്രമണം തുടങ്ങിയേക്കുമെന്ന് യുഎസ് മാധ്യമങ്ങള്‍ സൂചിപ്പിച്ചു. സിറിയന്‍ ഭരണകൂടം 21 നു തലസ്ഥാനമായ ഡമാസ്‌കസില്‍ രാസാധുയം പ്രയോഗിച്ചതിനു തെളിവുണെ്ടന്നു ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടനും അമേരിക്കയും സൈനിക നടപടിയുമായി മുന്നോട്ടു പോകുന്നത്. രാസാധുയം പ്രയോഗിച്ചതിനു നിഷേധിക്കാനാവാത്ത തെളിവുണെ്ടന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്നലെ പറഞ്ഞു.