സോളാര്‍: കെ. സുരേന്ദ്രനില്‍ നിന്നു മൊഴിയെടുക്കും

single-img
28 August 2013

surendranസോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തി എന്നാരോപിച്ച് എറണാകുളം അഡീഷണല്‍ സിജെഎം എന്‍.വി. രാജുവിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ നേരിട്ടു മൊഴി നല്‍കാന്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ സെപ്റ്റംബര്‍ മൂന്നിനു രാവിലെ 11ന് ഹാജരാകണമെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി. സുരേന്ദ്രനും അഭിഭാഷകനായ എ. ജയശങ്കറും എസിജെഎമ്മിനെതിരെ നല്‍കിയ പരാതികളില്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തിവരികയാണ്.