എല്‍ഡിഎഫുമായി ചര്‍ച്ച നടത്താന്‍ ആരെയും നിയോഗിച്ചിട്ടില്ല: ഉമ്മന്‍ ചാണ്ടി

single-img
28 August 2013

oommen-chandy_53സോളാര്‍ തട്ടിപ്പു കേസിലെ ജുഡീഷല്‍ അന്വേഷണവുമായി ബന്ധപ്പെട്ടു പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജുഡീഷല്‍ അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താമെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍നിന്നു പ്രതിപക്ഷം പിന്‍വാങ്ങണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശം വന്നതായുള്ള സിഎംപി നേതാവ് കെ.ആര്‍. അരവിന്ദാക്ഷന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സോളാര്‍ കേസില്‍ ജനങ്ങള്‍ക്കു യാതൊരു സംശയവും അവശേഷിപ്പിക്കാത്ത തരത്തിലുള്ള ജുഡീഷല്‍ അന്വേഷണമാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്നും ഇതില്‍ കൂടുതല്‍ തനിക്കൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.