മഅദനിയുടെ ജാമ്യാപേക്ഷ ബാംഗളൂര്‍ ഹൈക്കോടതി തള്ളി

single-img
28 August 2013

MADANI-1731-PM-214x300പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. 2008ല്‍ ബാംഗളൂര്‍ നഗരത്തില്‍ നടന്ന സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് അറസ്റ്റിലായ മഅദനി പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവിലാണ്. ആരോഗ്യകാരണങ്ങള്‍ സ്വന്തം ചെലവില്‍ ചികിത്സ നടത്തുന്നതിലാണു മഅദനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, മഅദനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണെ്ടന്നും അദ്ദേഹത്തെ ജയില്‍ ആശുപത്രിയില്‍ തന്നെ ചികിത്സയ്ക്കു വിധേയമാക്കിയാല്‍ മതിയെന്നും പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ദൊരൈരാജു കോടതിയില്‍ വാദിച്ചു. സ്വന്തം ചെലവില്‍പ്പോലും മള്‍ട്ടി സ്‌പെഷല്‍ ആശുപത്രിയില്‍ മഅദനിയെ ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഇതിനെത്തുടര്‍ന്നാണു ജസ്റ്റീസ് ബി.പി. ബൊപ്പണ്ണ ജാമ്യം നിഷേധിച്ചത്. ജാമ്യത്തിനായി മഅദനിക്കു സുപ്രീംകോടതിയെ സമീപിക്കാമെന്നും ജഡ്ജി പറഞ്ഞു. അഞ്ചാം തവണയാണ് കര്‍ണാടക ഹൈക്കോടതി മഅദനിക്കു ജാമ്യം നിഷേധിക്കുന്നത്. 2010 ഓഗസ്റ്റ് 17 ന് കൊല്ലത്തുനിന്നാണ് മഅദനി അറസ്റ്റിലാകുന്നത്.