1993-ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

single-img
28 August 2013

kannur_map1nur

1993-ല്‍ നടന്ന മുംബൈ സ്‌ഫോടന കേസില്‍ സിബിഐ അന്വേഷിക്കുന്ന പ്രതി കണ്ണൂരില്‍ പിടിയില്‍. മുംബൈ സ്വദേശിയായ മനോജ് ലാല്‍ ബുവാരിലാല്‍ ഗുപ്തയെ രാവിലെ അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ വച്ച് ടൗണ്‍ പോലീസ് പിടികൂടുകയായിരുന്നു. നേരത്തെ മഹാരാഷ്ട്ര കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളെ പിന്നീട് പ്രത്യേക പരിഗണന നല്‍കി വിട്ടയ്ക്കുകയായിരുന്നു. പിന്നീട് സുപ്രീം കോടതി ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് ഈയാളെ കണെ്ടത്താന്‍ സിബിഐ ശ്രമം തുടങ്ങിയത്. ഇതിനിടെ ഭാര്യയെ പ്രസവത്തിനായി അത്താഴക്കുന്നിലെ ഭാര്യാ വീട്ടില്‍ കൊണ്ടുവിടാന്‍ ഇയാള്‍ എത്തിയതറിഞ്ഞ് സിബിഐ സംഘം അത്താഴക്കുന്നിലെത്തിയിരുന്നെങ്കിലും അപ്പോഴേക്കും ഇയാള്‍ വീട്ടില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണെ്ടത്താനുള്ള ഊര്‍ജിത ശ്രമം നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇയാളെ പിടികൂടിയത്. വിവരം സിബിഐ സംഘത്തെ പോലീസ് അറിയിച്ചു. സിബിഐ എത്തിയ ഇയാളെ കസ്റ്റഡിയില്‍ എടുക്കും.