ഡീസല്‍ വില അഞ്ചു രൂപ വര്‍ധിപ്പിച്ചേക്കും

single-img
28 August 2013

diesalഡീസല്‍വില ലിറ്റിറിന് അഞ്ചുരൂപ വര്‍ധിപ്പിച്ചേക്കുമെന്നു സൂചന. നിലവില്‍ പ്രതിമാസം കൂട്ടിവരുന്ന 55 പൈസയ്ക്കു പകരം ഒന്നര രൂപ വീതം കൂട്ടാനും നിര്‍ദേശമുണ്ട്. രൂപയുടെ വിലയിടിഞ്ഞതുമൂലം ഇറക്കുമതിയിലുണ്ടാകുന്ന വന്‍നഷ്ടം പരിഹരിക്കാതെ തരമില്ലെന്ന പിടിവാശിയിലാണു പൊതുമേഖലാ എണ്ണക്കമ്പനികള്‍. റെയില്‍വേ ചരക്കുകൂലി വര്‍ധന ഞായറാഴ്ച നിലവില്‍ വരുമെന്നു റെയില്‍ സഹമന്ത്രി അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ഇന്ധന വിലയിലെ വര്‍ധന കണക്കിലെടുത്തു റെയില്‍വേ ചരക്കുകൂലി കൂടുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണെന്നും മന്ത്രി വിശദീകരിച്ചു.