അറബിക്കല്യാണം: യുഎഇ പൗരനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി പരാതി നല്‍കി

single-img
27 August 2013

fdghdfതന്നെ വിവാഹം കഴിച്ച് വഞ്ചിച്ച യുഎഇ പൗരനെ നാട്ടിലെത്തിച്ച് നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി പരാതി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ് തുടങ്ങിയവര്‍ക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ പതിമൂന്നിനായിരുന്നു പാതി മലയാളിയായ ജാസി മുഹമ്മദ് അബ്ദുള്‍ കരീം കോഴിക്കോട് യത്തീംഖാനയിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഇതിനുശേഷം പെണ്‍കുട്ടിയുമായി പലയിടങ്ങളില്‍ കറങ്ങിയ ശേഷം ഇയാള്‍ യുഎഇയിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് വിവാഹബന്ധം അവസാനിപ്പിക്കുന്നതായി ഫോണില്‍ അറിയിക്കുകയായിരുന്നു. യത്തീംഖാന അധികൃതര്‍ നിര്‍ബന്ധിച്ചായിരുന്നു വിവാഹം നടത്തിയത്. ഇയാളുടെ അമ്മ മലയാളിയാണ്. അതേസമയം ഇയാള്‍ നേരത്തെയും ഇതുപോലെ വിവാഹം കഴിച്ചിട്ടുണ്‌ടെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇയാള്‍ക്കൊപ്പം പല സ്ഥലങ്ങളിലും പോയപ്പോള്‍ കഴിഞ്ഞ തവണ കണ്ട സ്ത്രീക്ക് ഇത്രേം പ്രായമായ മകളുണ്‌ടോയെന്ന് പരിചയക്കാര്‍ ചോദിച്ചതായി ഇതിനു തെളിവായി പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.