സിറിയ: യുഎന്‍ പരിശോധകരുടെ വാഹനത്തിനു നേര്‍ക്കു വെടി

single-img
27 August 2013

syriaസിറിയന്‍ സൈന്യം വിമതര്‍ക്കു നേരെ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ഡമാസ്‌കസ് പ്രാന്തത്തില്‍ എത്തിയ യുഎന്‍ സംഘത്തിനു നേര്‍ക്ക് തോക്കുധാരികള്‍ വെടിവച്ചു. ഇതിനിടെ സിറയയ്‌ക്കെതിരേ യുഎസ് ആക്രമണം ആസന്ന മാണെന്ന് അഭ്യൂഹം പ്രചരിക്കു ന്നുണ്ട്. ആറംഗ യുഎന്‍ വാഹന വ്യൂഹത്തിലെ ഒരു വാഹനത്തിനു സാരമായ തകരാര്‍ പറ്റി.ആര്‍ക്കും പരിക്കേറ്റിട്ടില്ല. പരിശോധകര്‍ ഇന്നലെ സംഭവസ്ഥലത്തുനിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ആക്രമണത്തിന് ഇരയായവരില്‍ ചിലരുമായി ഇന്റര്‍വ്യൂ നടത്തുകയും ചെയ്തു. യുഎന്‍ സംഘത്തിനു നേര്‍ക്ക് വെടിയുതിര്‍ത്തത് വിമതരാണെന്ന് സിറിയന്‍ ഭരണകൂടം ആരോപിച്ചു. യുഎന്‍ പരിശോധകര്‍ എത്തുന്നതു പ്രമാണിച്ച് ഇരുകൂട്ടരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനിടെ രാസായുധ പ്രയോഗം നടത്തിയെന്നു തെളിഞ്ഞാല്‍ സിറിയയ്ക്ക് എതിരേ രക്ഷാസമിതിയുടെ അനുമതികൂടാതെ സൈനികാക്രമണം നടത്താനാവുമെന്നു ബ്രിട്ടന്‍ വ്യക്തമാക്കി.