പി.സി. ജോര്‍ജുമായി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു സ്പീക്കര്‍

single-img
27 August 2013

g-karthikeyanചീഫ് വിപ്പ് പി.സി. ജോര്‍ജുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണെ്ടങ്കിലും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വ്യക്തമാക്കി. സ്പീക്കര്‍ ചീഫ് വിപ്പുമായി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന വെളിപ്പെടുത്തലുകള്‍ നിര്‍ഭാഗ്യകരമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും സ്പീക്കറുടെ ഓഫീസ് പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. രാഷ്ട്രീയ ചര്‍ച്ചകളില്‍ ഭരണഘടനാപരമായ നിഷ്പക്ഷപദവിയുള്ള സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും വലിച്ചിഴയ്ക്കുന്നതു ജനാധിപത്യത്തില്‍ സ്പീക്കറുടെ പദവിക്കു ക്ഷീണം വരുത്തും. താന്‍ സ്പീക്കര്‍പദവി ഏറ്റെടുത്തശേഷം സ്പീക്കറുടെ ചുമതല മാത്രമാണു വഹിച്ചുവരുന്നത്. ഈ കാലയളവില്‍ യാതൊരു രാഷ്ട്രീയ ചര്‍ച്ചകളിലും പങ്കെടുത്തിട്ടില്ല. തന്നെ കാണാന്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ ആള്‍ക്കാരും വരാറുണെ്ടങ്കിലും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്ന് അദ്ദേഹം പറഞ്ഞു.