ഭക്ഷ്യസുരക്ഷാ ബില്‍ ചരിത്രപ്രധാന നിയമം: സോണിയ

single-img
27 August 2013

Sonia-Gandhi59രാജ്യത്തു വിശപ്പും പോഷകാഹാരക്കുറവും ഇല്ലാതാക്കുന്ന ചരിത്രപ്രാധാന്യമുള്ള നിയമമാണു ഭക്ഷ്യസുരക്ഷയെന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതോടൊപ്പം കോടിക്കണക്കിനു ജനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള അവസരമാണിതെന്നും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ചു ബില്‍ ഏകകണ്ഠമായി പാസാക്കണമെന്നും സോണിയ അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണെ്ട ന്നും അവര്‍ പറഞ്ഞു. ഭക്ഷ്യമന്ത്രി കെ.വി. തോമസിനും മുരളി മനോഹര്‍ ജോഷിക്കും പിന്നാലെ ലോക്‌സഭയില്‍ ഇന്നലെ ഭക്ഷ്യസുരക്ഷാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തു സോണിയ ആദ്യമായാണു നിയമനിര്‍മാണ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചത്. സോണിയയുടെ പ്രസംഗം കേള്‍ക്കാന്‍ ലോക്‌സഭയില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാക്കളും അടക്കം ഏതാണ്ടു മുഴുവന്‍ എംപിമാരും ഹാജരുണ്ടായിരുന്നു.