സ്‌നോഡന്‍: യുഎസ് ഭീഷണിക്കു ക്യൂബ വഴങ്ങി

single-img
27 August 2013

snowdenമോസ്‌കോയില്‍നിന്ന് നേരിട്ട് ക്യൂബയ്ക്കു പോകാനുള്ള മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ പദ്ധതി നടക്കാതെ പോയത് ക്യൂബ അഭയം നിഷേധിച്ചതിനാലാണെന്നു വെളിപ്പെടുത്തല്‍. ഹോങ്കോംഗില്‍നിന്ന് മോസ്‌കോയിലെത്തിയ സ്‌നോഡന്‍ അടുത്തദിവസത്തെ ഹവാന ഫ്‌ളൈറ്റില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നതാണ്. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് അവസാനനിമിഷം ക്യൂബ മനംമാറ്റുകയും സ്‌നോഡന് അഭയം നിഷേധിക്കുകയുമായിരുന്നു. ഇതുമൂലമാണ് സ്‌നോഡന് ഒരു മാസത്തോളം മോസ്‌കോ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഏരിയായില്‍ കഴിയേണ്ടിവന്നതെന്ന് റഷ്യന്‍ പത്രമായ കോമര്‍സാന്റ് റിപ്പോര്‍ട്ടു ചെയ്തു.