കൊറിയയെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

single-img
27 August 2013

Hockeyഒരിക്കല്‍ക്കൂടി മലയാളി താരം പി.ആര്‍. ശ്രീജേഷ് തകര്‍ത്തുകളിച്ച മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണകൊറിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ഇന്ത്യ ഏഷ്യ കപ്പ് ഹോക്കിയുടെ സെമിയില്‍ കടന്നു. പൂള്‍ ബിയില്‍ ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ യുവനിരയുടെ സമ്പന്നതയുമായി ഇറങ്ങിയ ഇന്ത്യക്കുവേണ്ടി വി.ആര്‍. രഘുനാഥും(ആറാം മിനിറ്റ്) മന്ദീപ് സിംഗുമാണ്(65) ഗോള്‍ നേടിയത്. ഹോളണ്ടിലെ ഹേഗില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്ക് ഇവിടെ കിരീടം അത്യാവശ്യമാണ്. ആദ്യമത്സരത്തില്‍ ഇന്ത്യ ഒമാനെ ഏകപക്ഷീയമായ എട്ടു ഗോളിനു പരാജയപ്പെടുത്തിയിരുന്നു.