രൂപ 67 കടന്നു

single-img
27 August 2013

fallin-rupeeഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപ റെക്കോര്‍ഡ് ഇടിവ് രേഖപ്പടുത്തി. 67.61 എന്ന നിരക്കില്‍ രൂപയുടെ മൂല്യം എത്തി. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 65.56 എന്ന നിരക്കാണ് രൂപ ഇന്ന് തിരുത്തിക്കുറിച്ചത്. രൂപയുടെ മൂല്യം 67 കടന്നതോടെ ഓഹരി വിപണിയിലും വന്‍ തകര്‍ച്ച നേരിട്ടു. സെന്‍സെക്‌സും നിഫ്റ്റിയും വന്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഡോളര്‍ വന്‍ തോതില്‍ ആവശ്യമായതാണ് രൂപയുടെ മൂല്യം വന്‍ തോതില്‍ ഇടിയാന്‍ കാരണമാക്കിയത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ അമേരിക്ക ഇടപെടുമെന്ന വാര്‍ത്തയും ഏഷ്യന്‍ വിപണികളെ തളര്‍ത്തി. സിറിയന്‍ വിഷയത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. ഡോളര്‍ കൂടുതല്‍ വിറ്റഴിച്ച് പ്രതിസന്ധി പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഭക്ഷ്യസുരക്ഷ ബില്‍ പാസാക്കിയതോടെ 1.35 ലക്ഷം കോടി രൂപ കൂടി കേന്ദ്ര സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനത്തിന് വര്‍ഷം തോറും മാറ്റിവയ്‌ക്കേണ്ടി വരും. ഇതും വിപണിയെ മോശമായി ബാധിച്ചു.