കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചമല്ലെന്ന് ആര്യാടന്‍; കാരണം ആര്യാടന്റെ വകുപ്പുകളാണെന്ന് മാണി

single-img
26 August 2013

28VBG_MANI_276816eസംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെച്ചൊല്ലി വൈദ്യുതി-ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും ധനമന്ത്രി കെ.എം. മാണിയും തമ്മില്‍ വാക്‌പോര്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നു പാലക്കാട്ടു പറഞ്ഞുകൊണ്ട് ആര്യാടനാണു തുടക്കമിട്ടത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടിയുമായി കെ.എം. മാണിയും രംഗത്തുവന്നു.

കേരളത്തിന്റെ ധന സ്ഥിതി മെച്ചമാണെന്നു വീമ്പിളക്കി നടക്കുന്ന ചിലരുണ്ട്. അവരുടെ പേരിപ്പോള്‍ പറയുന്നില്ലെന്നാ ണു ധനമന്ത്രി കെ.എം. മാണിയെ ലക്ഷ്യമിട്ടു മന്ത്രി ആര്യാടന്‍ പറഞ്ഞ ത്. പാലക്കാട്ട് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാട നത്തിനെത്തിയതായിരുന്നു മന്ത്രി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഭദ്രമല്ല.

ആശങ്കാജനകമായ രീതിയില്‍ വളര്‍ച്ചാനിരക്കു കുറയുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ റവന്യൂ കമ്മിയുള്ള സംസ്ഥാനം കേരളമാണെന്നും ആര്യാടന്‍ വിശദീകരിച്ചു. ധനവകുപ്പിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ആര്യാടന്റെ പ്രസ്താവന.

അതേസമയം, ആര്യാടന്‍ ഭരിക്കുന്ന വകുപ്പുകളാണു സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യത വരുത്തിവച്ചുകൊണ്ടിരിക്കുന്നതെന്നു പറഞ്ഞു ധന മന്ത്രി കെ.എം. മാണി ഉടന്‍ ശക്തമായ മറുപടി നല്കി.
കെഎസ്ആര്‍ടിസി, കെഎസ്ഇബി വകുപ്പുകളിലെ കെടുകാര്യസ്ഥതയാണു സംസ്ഥാന ത്തിനു ഭീമമായ സാമ്പത്തിക ബാധ്യത വരു ത്തി വയ്ക്കുന്നതെന്നു മലപ്പുറത്തു പൂക്കോട്ടൂര്‍ യുദ്ധവാര്‍ഷികത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കെടുകാര്യസ്ഥത കൊണ്ട് ഈ രണ്ടു പൊതുമേഖലാ സ്ഥാപന ങ്ങ ളും ഉണ്ടാക്കുന്ന ബാധ്യത സംസ്ഥാന ത്തെ സാമ്പത്തിക പ്രയാസത്തിലാക്കിയെന്നും ധനമന്ത്രി പറഞ്ഞു.