കുമാരസ്വാമിയുടെ രാജി സ്വീകരിച്ചെന്നു ദേവഗൗഡ

single-img
26 August 2013

kumaraswami3may13കര്‍ണാടക ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസിന് ഏറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. ഓഗസ്റ്റ് 21ന് മാണ്ഡ്യ, ബാംഗളൂര്‍ റൂറല്‍ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനതാദള്‍- ബിജെപി സഖ്യം കോണ്‍ഗ്രസിനോടു ദയനീയമായി പരാജയപ്പെട്ടിരുന്നു. ബിജെപിയുമായി ജനതാദള്‍ -എസ് സംഖ്യം ചേരുന്നതിനോടു തനിക്കു വിയോജിപ്പുണ്ടായിരുന്നെന്നും 29 ന് പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ചേരുമെന്നും ചിക്മഗളൂരില്‍ ദേവഗൗഡ പറഞ്ഞു. കുമാരസ്വാമിയുടെ രാജി താന്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.