അഫ്ഗാനില്‍ സൈനിക താവളം ആക്രമിക്കാന്‍ തീവ്രവാദികളുടെ ശ്രമം; ആറു പേര്‍ കൊല്ലപ്പെട്ടു

single-img
26 August 2013

afganisthanഅഫ്ഗാനില്‍ സൈനിക താവളം ആക്രമിക്കാന്‍ തീവ്രവാദികളുടെ ശ്രമം. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ സൈനിക താവളം ആക്രമിക്കാനായിരുന്നു തീവ്രവാദികളുടെ നീക്കം. തീവ്രവാദികളില്‍ ഒരാള്‍ സൈനിക താവളത്തിന്റെ ഗേറ്റിന് സമീപം ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും മരിച്ചവരില്‍ ഉള്‍പ്പെടും. തീവ്രവാദികളും സൈന്യവും തമ്മില്‍ രണ്ടു മണിക്കൂറോളം വെടിവെയ്പുണ്ടായി പത്ത് സൈനികര്‍ക്ക് വെടിവെയ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.