അയോധ്യ യാത്ര; വിഎച്ച്പി നേതാക്കള്‍ക്കെതിരേ അറസ്റ്റ് വാറണ്ട്

single-img
24 August 2013

uttar-pradesh-mapഅയോധ്യ യാത്രയ്ക്കു മുന്നോടിയായി മുതിര്‍ന്ന വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, രാം വിലാസ് വേദാന്തി ഉള്‍പ്പെടെ എഴുപത് പേര്‍ക്കെതിരേ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഞായറാഴ്ചയാണ് അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് വിഎച്ച്പിയുടെ നേതൃത്വത്തില്‍ അയോധ്യ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ യാത്ര നിരോധിച്ചെങ്കിലും മുന്നോട്ടു പോകുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. വിവാദ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 13 വരെ യാത്ര സംഘടിപ്പിക്കാനാണ് വിഎച്ച്പി ലക്ഷ്യമിടുന്നത്. അര ലക്ഷത്തോളം വിഎച്ച്പി പ്രവര്‍ത്തകനാണ് യാത്രയില്‍ പങ്കെടുക്കുകയെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇരുപതോളം വിഎച്ച്പി പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. വേദന്തി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്. യാത്ര സമുദായ സംഘര്‍ഷം സൃഷ്ടിക്കുമെന്നാരോപിച്ചാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.