ജോര്‍ജിനെതിരേ വയലാര്‍ രവി; നിയന്ത്രിക്കേണ്ടത് കേരളാ കോണ്‍ഗ്രസ്

single-img
24 August 2013

pc-georgeഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേ കേന്ദ്രമന്ത്രി വയലാര്‍ രവി. ജോര്‍ജ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണെന്നും അത് ഉള്‍ക്കൊണ്ടു വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് സര്‍ക്കാരിന്റെ വക്താവാണ്. അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. അതിന്റെ മാന്യതയും ഔന്നിത്യവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും വയലാര്‍ രവി പറഞ്ഞു. ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്നും രവി ചൂണ്ടിക്കാട്ടി.