337 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ വിട്ടയച്ചു

single-img
24 August 2013

pakistan-mapശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 337 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ ഇന്നലെ വിട്ടയച്ചു. ഭൂരിഭാഗവും മത്സ്യബന്ധനത്തിനിടെ അതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റിലായവരാണ്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരിക്കേയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നല്ല നടപടി ഉണ്ടായിരിക്കുന്നത്. ലാഹോറിലെ മാലിര്‍ ജയിലില്‍ കഴിഞ്ഞിരുന്ന 329 പേരും ലാന്ധിയിലെ ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിരുന്ന എട്ടു പ്രായപൂര്‍ത്തിയാകാത്തവരുമാണ് മോചിപ്പിക്കപ്പെട്ടത്. എട്ട് എസി ബസുകളില്‍ യാത്രയാക്കിയ ഇവരെ ഇന്നു വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്കു കൈമാറും.