കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: രണ്ടു സീറ്റിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം

single-img
24 August 2013

karnataka-map evarthaകര്‍ണാടകയില്‍ ലോക്‌സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ജനതാദള്‍- എസിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന ബാംഗളൂര്‍ റൂറലിലും മാണ്ഡ്യയിലുമാണ് കോണ്‍ഗ്രസ് വന്‍ വിജയം നേടിയത്. ബാംഗളൂര്‍ റൂറലില്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത തോറ്റത്. കോണ്‍ഗ്രസ് എംഎല്‍എ ഡി.കെ. സുരേഷാണ് അനിതയെ അട്ടിമറിച്ചത്. കോണ്‍ഗ്രസ് അതികായനും എംഎല്‍എയുമായ ഡി.കെ. ശിവകുമാറിന്റെ സഹോദരനാണ് സുരേഷ്. കന്നഡ നടി രമ്യയാണ് മാണ്ഡ്യയില്‍ അട്ടിമറി വിജയം നേടിയത്. അരലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ജെഡി-എസ് സ്ഥാനാര്‍ഥിയെ രമ്യ തറപറ്റിച്ചത്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയം മേയില്‍ അധികാരത്തിലേറിയ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കരുത്തുപകരുന്നതാണ്. ജെഡി-എസ് സ്ഥാനാര്‍ഥികള്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് രണ്ടു സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.