ആഷസ്; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

single-img
24 August 2013

Ashasആഷസ് ഓവല്‍ ടെസ്റ്റില്‍ ഓസീസിന്റെ കൂറ്റന്‍ സ്‌കോറിനെതിരേ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ഒമ്പതിന് 492 എന്ന നിലയില്‍ ഓസീസ് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്നിന് 200 എന്ന നിലയിലാണ്. വിക്കറ്റ് നഷ്ടപ്പെടാതെ 32 എന്ന നിലയില്‍ മൂന്നാം ദിവസത്തെ കളിയാരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി 68 റണ്‍സ് നേടിയ ജോ റൂട്ടും 40 റണ്‍സെടുത്ത ജനാഥന്‍ ട്രോട്ടും മികച്ച പ്രകടനം പുറത്തെടുത്തു. 25 റണ്‍സെടുത്ത നായകന്‍ അലിസ്റ്റര്‍ കുക്കിനെയാണ് ഇന്നലെ ആദ്യം നഷ്ടമായത്. കെവിന്‍ പീറ്റേഴ്‌സനും ഇയാന്‍ ബെല്ലുമാണ് ക്രീസില്‍.