ഡമാസ്‌കസില്‍ സിറിയന്‍സേന വീണ്ടും ആക്രമണം നടത്തി

single-img
23 August 2013

syriaകഴിഞ്ഞദിവസം രാസായുധം പ്രയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന കിഴക്കന്‍ ഡമാസ്‌കസില്‍ സിറിയന്‍ സൈന്യം ഇന്നലെ വീണ്ടും ബോംബ് ആക്രമണം നടത്തി. ഇതിനിടെ കിഴക്കന്‍ ഡമാസ്‌കസിലെ വിമത കേന്ദ്രങ്ങളില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചെന്ന റിപ്പോര്‍ട്ട് വാസ്തവമാണെങ്കില്‍ അന്തര്‍ദേശീയ സമൂഹം സൈനിക ഇടപെടലിനു മടിക്കരുതെന്നു ഫ്രാന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ സിറിയയിലേക്ക് കരസേനയെ അയയ്ക്കാന്‍ പദ്ധതിയില്ലെന്ന് ഫ്രഞ്ച് വിദേശമന്ത്രി വ്യക്തമാക്കി. രാസായുധം പ്രയോഗിച്ചെന്ന വാര്‍ത്ത ഉത്ക്കണ്ഠാജനകമാണെന്ന് ഇന്ത്യ പറഞ്ഞു. ലോകത്തുള്ള മുഴുവന്‍ രാസായുധശേഖരവും നശിപ്പിക്കണമെന്നും ഇന്ത്യ നിര്‍ദേശിച്ചു.