അക്രമം ആസൂത്രിതം, ഒത്തുതീര്‍പ്പിനില്ല: പി.സി.ജോര്‍ജ്

single-img
23 August 2013

pc-georgeതന്നെ ചീമുട്ട എറിഞ്ഞവരുമായി ഒരു ഒത്തുതീര്‍പ്പുചര്‍ച്ചയ്ക്കുമില്ലെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്. തനിക്ക് തന്റെ വഴി, അവര്‍ക്ക് അവരുടെ വഴി. കോണ്‍ഗ്രസിലെ തന്നെ ഒരു ഗ്രൂപ്പിലെ ചിലരാണ് തനിക്കെതിരേ ഇപ്പോള്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളുടെ അണിയറയിലെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

തൊടുപുഴയില്‍ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. പോലീസ് വേണ്ട രീതിയില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടില്ല. പ്രതിഷേധ പ്രകടനങ്ങള്‍ കൊണെ്ടന്നും തന്റെ നിലപാടില്‍ മാറ്റം വരുത്തില്ല. തെറ്റുകള്‍ തുറന്നു പറയുക തന്നെ ചെയ്യും. അതിനെതിരേ എന്തു പ്രതിഷേധം ഉണ്ടായാലും കാര്യമാക്കില്ല. കാര്യങ്ങളെല്ലാം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ ബോധ്യപ്പെടുത്തിയിട്ടുണ്‌ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസുമായി ഒരു ഒത്തുതീര്‍പ്പുചര്‍ച്ചയ്ക്കും പോകേണെ്ടന്നാണു തന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ക്കെതിരേയും ശാലുമേനോനെതിരേയും സംസാരിച്ചതാണു തനിക്കെതിരേ ഇപ്പോള്‍ ചിലര്‍ തിരിയാന്‍ കാരണം. ആരുടെ താത്പര്യത്തിന് വേണ്ടിയും തന്റെ നിലപാടുകള്‍ മാറ്റാനൊരുക്കമല്ല. പ്രതിഷേധങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കുന്നവനല്ല താനെന്നു കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.