സര്‍ക്കാര്‍ ജോലിക്കു മലയാളഭാഷ നിര്‍ബന്ധമല്ലെന്ന തീരുമാനം പിന്‍വലിക്കണം: ജി. സുകുമാരന്‍ നായര്‍

single-img
23 August 2013

G Sukumaran nair - 3സര്‍ക്കാര്‍ ജോലിക്കു മലയാളഭാഷ നിര്‍ബന്ധമല്ലാതാക്കിക്കൊണ്ടുള്ള പുതിയ സര്‍ക്കാര്‍ തീരുമാനം എത്രയുംവേഗം പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മറ്റുഭാഷക്കാരെ കരുതിയാണു സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തതെങ്കില്‍ ഇതരസംസ്ഥാനങ്ങളില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്കു നല്കിവരുന്ന പരിരക്ഷ ഇവിടെയും ഉറപ്പുവരുത്തി പ്രശ്‌നം പരിഹരിക്കുകയാണു വേണ്ടതെന്നും മറ്റു ഭാഷകളെ അവഗണിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ കേഡറില്‍ പ്രവര്‍ത്തിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ കേരളത്തിനു വെളിയില്‍നിന്നുള്ളവരാണെങ്കില്‍പ്പോലും ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നനിലയില്‍ അവര്‍ മലയാളം പഠിച്ചിരിക്കണമെന്നുള്ള വ്യക്തമായ മാനദണ്ഡങ്ങള്‍ നിലനില്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലുള്ളവര്‍പോലും സര്‍ക്കാര്‍ ജോലിക്കു മലയാളം പഠിക്കേണ്ടായെന്നുള്ള സര്‍ക്കാരിന്റെ കരണംമറിച്ചില്‍ മാതൃഭാഷയോടും മലയാളനാടിനോടും കാട്ടുന്ന കടുത്തദ്രോഹമാണെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.