കാലുപിടിച്ചും കോപ്പിയടിച്ചും ഹസന് നല്ല ശീലമുണ്‌ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
23 August 2013

Kodiyeriകാലുപിടിച്ചും കോപ്പിയടിച്ചും എം.എം ഹസന് നല്ല ശീലമാണെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിക്കാനായി എല്‍ഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ കാലുപിടിച്ചെന്ന ഹസന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ആരാണ് കാലുപിടിച്ചതെന്ന് ഹസന്‍ വ്യക്തമാക്കണമെന്നും ഇടതുപക്ഷത്തിന് ആരുടെയും കാലുപിടിച്ച് സമരം ഒത്തുതീര്‍ക്കേണ്ട കാര്യമില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇടതു സമരത്തില്‍ വിറങ്ങലിച്ചുനിന്ന സര്‍ക്കാരായിരിക്കും കാലുപിടിച്ചതെന്നും കോടിയേരി പറഞ്ഞു.