കോണ്‍ഗസ് യോഗത്തിനു നേരെ ചീമുട്ടയേറ്

single-img
23 August 2013

2008_03_26-EggFreshnessഈരാറ്റുപേട്ടയില്‍ നടന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തിനു നേരെ ഒരുസംഘം ആളുകള്‍ ചീമുട്ട എറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് യോഗം അല്‍പനേരം തടസപ്പെട്ടു. പ്രദേശത്ത് നേരിയതോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും പോലീസ് ഇടപ്പെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. ചീമുട്ടയേറിനു പിന്നില്‍ യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ മാണി വിഭാഗം തയ്യാറായില്ല.