ഐഎന്‍എസ് സിന്ധുരക്ഷക്: അട്ടിമറിസാധ്യത തള്ളിക്കളയാനാവില്ലെന്നു ആന്റണി

single-img
23 August 2013

_AK_Antonyevarthaനാവികസേനയുടെ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷക് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അട്ടിമറിസാധ്യത തള്ളിക്കളയാനാവില്ലെന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണി. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികളുടെ സംരക്ഷണത്തിനേറ്റ വലിയ തിരിച്ചടിയാണു ദുരന്തമെന്നും അദ്ദേഹം രാജ്യസഭയില്‍ പറ ഞ്ഞു. ഓഗസ്റ്റ് 14 ന് സ്‌ഫോടനത്തെത്തുടര്‍ന്ന് കടലില്‍ മുങ്ങിത്താണ അന്തര്‍വാഹിനിയില്‍ തിരച്ചില്‍ തുടരുകയാണ്. വന്‍ ആയുധശേഖരമുണ്ടായിരുന്ന മുങ്ങിക്കപ്പലില്‍ ഇനിയും സ്‌ഫോടനമുണ്ടാകുമോയെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ വെടിക്കോപ്പുകളുടെ കണക്കെടുക്കുന്നുണ്ട്. ഇതിനായി നാവികസേന ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്കിയെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. അപകടകാരണം കണെ്ടത്താന്‍ നാവികസേനയുടെ ബോര്‍ഡ് ഓഫ് ഇന്‍ക്വയറി (ബിഒഐ) പൂര്‍ണ ഗൗരവത്തോടെയാണു പ്രവര്‍ത്തിക്കുന്നത്. എല്ലാ വശങ്ങളും ബിഒഐ പരിശോധിക്കും.

സ്വാതന്ത്ര്യദിനത്തിനു തൊട്ടുതലേന്നുണ്ടായ അപകടം അട്ടിമറി മൂലമാണോയെന്ന ചോദ്യം ബിജെപിയുടെ ചന്ദന്‍ മിത്ര, എസ്പിയുടെ നരേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു പ്രതിരോധമന്ത്രി. അപകടകാരണം എന്താണെന്നു കൃത്യമായി ഇപ്പോള്‍ പറയാനാവില്ല. ഉത്തരം കണെ്ടത്താന്‍ സേന യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമിക്കുകയാണ്. തിരച്ചിലിനും കപ്പല്‍ ജലോപരിത ലത്തിലേക്ക് ഉയര്‍ത്തുന്നതിനുമായി അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ ശ്രമിക്കുന്നുണ്ട്. അപകടകാരണം കണെ്ടത്തുന്നതിനു റഷ്യന്‍സംഘത്തിന്റെ സ ഹായം ലഭ്യമായിട്ടുണെ്ടന്നും പ്രതിരോധമന്ത്രി അറിയിച്ചു.