സുധീരന്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

single-img
22 August 2013

vm-sudheeranവി.എം സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. നിലവില സാഹചര്യത്തില്‍ കേരളത്തിലെ കാര്യങ്ങള്‍ പ്രയാസകരമാണെന്ന് പാര്‍ട്ടി അധ്യക്ഷയെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ പറഞ്ഞു. ഘടകകക്ഷികളുമായുള്ള പ്രശ്‌നങ്ങള്‍ അടക്കം സത്യസന്ധമായും നിഷ്പക്ഷമായും ബോധ്യപ്പെടുത്തിയതായും സുധീരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡില്‍ നിന്നും കൂടുതല്‍ ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.