അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് നാളെ

single-img
22 August 2013

Kayakkingദക്ഷിണേന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരങ്ങള്‍ നാളെ കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരിയില്‍ ആരംഭിക്കും. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരിലുളള ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ രണ്ടാം തവണയാണ് നടത്തുന്നത്. അമേരിക്ക, ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാള്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ ആര്‍മി ടീമും പങ്കെടുക്കുന്നുണ്ട്. കായാക്കിംഗില്‍ കേരളത്തില്‍ നിന്ന് ഒരു ടീമും ഉണ്ട്. ഇന്ത്യയിയിലെ വിവിധ ക്ലബുകളില്‍ നിന്നും മറ്റുമായി മത്സരത്തില്‍ മൊത്തം 36 ടീമുകളാണ് പങ്കെടുക്കുന്നത്. തുഷാരഗിരി കേന്ദ്രീകരിച്ച് ചാലിപ്പുഴയിലും ഇരവഞ്ഞിപ്പുഴ പുലിക്കയം പാലത്തിനുസമീപത്തുമാണ് 23, 24 തീയതികളില്‍ മത്സരങ്ങള്‍ നടക്കുക.