സോളാര്‍ കേസില്‍ ടെന്നി ജോപ്പനും ശാലുവിനും ജാമ്യം

single-img
22 August 2013

tenny-joppanസോളാര്‍ കേസില്‍ അറസ്റ്റിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പനും നടി ശാലു മേനോനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റീസ് എസ്.എസ് സതീശ് ചന്ദ്രനാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ജോപ്പന് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ശാലുവിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ ശാലുവിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം ശാലുവിനെതിരായ രണ്ടു കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലായിരുന്നു കോടതി. കേസ് ഡയറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി.