തുണ്ടയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

single-img
21 August 2013

tunda_19082013കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ വിചാരണ കോടതിയില്‍ ഹാജരാക്കിയ ലഷ്‌കര്‍ ഭീകരന്‍ അബ്ദുള്‍ കരിം തുണ്ടയ്ക്കുനേരെ ആക്രമണം. ഹിന്ദുസേനാ പ്രവര്‍ത്തകന്‍ തുണ്ടയെ ആക്രമിച്ചതിനെത്തുടര്‍ന്നു പോലീസ് വലയത്തിലാണ് ഇയാളെ കോടതിക്കുള്ളിലേക്ക് എത്തിച്ചത്. തുണ്ടയെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായി. കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു രഹസ്യവിചാരണയ്ക്കു കോടതി നിര്‍ദേശവും നല്‍കി. നേപ്പാള്‍ അതിര്‍ത്തിയില്‍ കഴിഞ്ഞയാഴ്ച അവസാനമാണു തുണ്ടയെ അറസ്റ്റ്‌ചെയ്തത്. ഈ സമയം പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടാണ് ഇയാള്‍ കൈയില്‍ സൂക്ഷിച്ചിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. രാജ്യത്തു നടന്ന ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായ തുണ്ടയ്‌ക്കെതിരേ 37 കേസുകളാണു നിലവിലുള്ളത്.